കുഴൂര്‍: കുണ്ടൂരിൽ ദിവ്യൻ ചമഞ്ഞ് ആഭിചാര ക്രിയകൾ നടത്തുന്നു എന്ന് ആരോപിച്ച് മഠത്തിലാവ് മുത്തപ്പൻ കാവ് ക്ഷേത്രത്തിലേക്ക് കുണ്ടൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ആഭിചാരക്രിയകൾ നടത്തുന്ന ക്ഷേത്രം അടച്ചുപൂട്ടുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളത്തേരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് മഠത്തിലാവ് മുത്തപ്പൻ കാവ് ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു.
ധർണ്ണയിൽ പി എഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കെ സി മണികണ്ഠന്‍, പ്രിയ ലിയോ, സണ്ണി കൂട്ടാല, എ കെ രാധാകൃഷ്ണന്‍, സി എസ് അനുമോദ്, പൂമേലില്‍ മോഹനന്‍, ഒ പി പ്രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അനധികൃതമായി നടത്തുന്ന ആഭിചാര കേന്ദ്രം അടച്ചു പൂട്ടുകയാണ് ഞങ്ങളുടെ ആവശ്യം എന്ന് നാട്ടുകാർ പറയുന്നു.
