ടാക്സ് അടയ്ക്കാനില്ലെങ്കിൽ പിന്നെ എന്തിന് ITR ഫയൽ ചെയ്യണം?

എനിക്ക് ടാക്സ് വരുന്നില്ല, പിന്നെ ഞാൻ എന്തിനാണ് ITR ഫയൽ ചെയ്യുന്നത്* എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ടാക്സ് അടയ്ക്കുക എന്നതും ITR (Income Tax Return) ഫയൽ ചെയ്യുക എന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്.

ആദായനികുതി നിയമം 1961 ലെ സെക്ഷൻ 139 പ്രകാരം താഴെ പറയുന്ന 11 സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണെങ്കിൽ, നികുതി അടയ്ക്കാനില്ലെങ്കിൽ പോലും നിർബന്ധമായും ITR ഫയൽ ചെയ്തിരിക്കണം.

ആ 11 സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്👇👇

1. അടിസ്ഥാന വരുമാന പരിധി കടന്നാൽ നിങ്ങളുടെ മൊത്തം വരുമാനം നികുതിയിളവുകൾക്ക് മുൻപ് താഴെ പറയുന്ന പരിധിക്ക് മുകളിലാണെങ്കിൽ (നികുതി ഇളവുകൾ വഴി നിങ്ങളുടെ ടാക്സ് പൂജ്യമായി മാറിയാൽ പോലും) ITR ഫയൽ ചെയ്യണം.

പുതിയ ടാക്സ് റെജീം പ്രകാരം വാർഷിക വരുമാനം 4 ലക്ഷം രൂപ കടന്നാൽ.

*പഴയ ടാക്സ് റെജീം പ്രകാരം വാർഷിക വരുമാനം 2.5 ലക്ഷം രൂപ കടന്നാൽ.*

2. കറന്റ് അക്കൗണ്ടിലെ വലിയ നിക്ഷേപങ്ങൾ
ഒരു സാമ്പത്തിക വർഷം നിങ്ങളുടെ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി 1 കോടിയിൽ കൂടുതൽ രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ്.

3. *ഉയർന്ന വൈദ്യുതി ബിൽ*
ഒരു വർഷത്തെ നിങ്ങളുടെ ആകെ വൈദ്യുതി ബിൽ *1 ലക്ഷം രൂപയ്ക്ക് മുകളിൽ* വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ITR ഫയൽ ചെയ്യണം.

4. വിദേശയാത്രാ ചെലവുകൾ
നിങ്ങളുടെയോ മറ്റൊരാളുടെയോ വിദേശയാത്രയ്ക്കായി ഒരു വർഷം 2 ലക്ഷത്തിലധികം രൂപ നിങ്ങൾ ചിലവഴിച്ചിട്ടുണ്ടെങ്കിൽ ITR നിർബന്ധമാണ്.

5. ബിസിനസ് ടേൺഓവർ
ചെറുകിട ബിസിനസ്സ് നടത്തുന്നവരുടെ വാർഷിക വിൽപ്പന അല്ലെങ്കിൽ ടേൺഓവർ 60 ലക്ഷം രൂപ കടന്നാൽ അവർ റിട്ടേൺ ഫയൽ ചെയ്യണം.

6. പ്രൊഫഷണൽ വരുമാനം
ഡോക്ടർമാർ, വക്കീലന്മാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകളുടെ വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ITR ഫയൽ ചെയ്യൽ നിർബന്ധമാണ്.

7. ഉയർന്ന TDS അല്ലെങ്കിൽ TCS
ഒരു വർഷം നിങ്ങളുടെ പേരിൽ പിടിക്കപ്പെട്ട ആകെ TDS അല്ലെങ്കിൽ TCS തുക 25,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ (മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്) നിർബന്ധമായും ഫയൽ ചെയ്യണം.

8. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾ
നിങ്ങളുടെ എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമായി ഒരു വർഷം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഈ നിയമം ബാധകമാകും.

9. വിദേശ ആസ്തികൾ ഉള്ളവർ
ഇന്ത്യയിലെ സാധാരണ താമസക്കാരനായ ഒരു വ്യക്തിക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ടോ, ഷെയറുകളോ, പ്രോപ്പർട്ടിയോ ഉണ്ടെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും വിദേശ അക്കൗണ്ടിൽ സൈനിംഗ് അതോറിറ്റി ഉണ്ടെങ്കിലോ വരുമാനം എത്ര കുറവാണെങ്കിലും ITR ഫയൽ ചെയ്യണം.

10. നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റാൻ
ഷെയർ മാർക്കറ്റിലെ നഷ്ടം, ബിസിനസ്സ് നഷ്ടം എന്നിവ വരും വർഷങ്ങളിലെ ലാഭവുമായി അഡ്ജസ്റ്റ് ചെയ്ത് ടാക്സ് ലാഭിക്കണമെങ്കിൽ, കൃത്യസമയത്ത് ITR ഫയൽ ചെയ്തിരിക്കണം. വൈകി ഫയൽ ചെയ്താൽ ഈ ആനുകൂല്യം ലഭിക്കില്ല.

11. TDS റീഫണ്ട് ലഭിക്കാൻ
നിങ്ങളുടെ വരുമാനത്തിൽ നിന്ന് അനാവശ്യമായി TDS പിടിച്ചിട്ടുണ്ടെങ്കിൽ, ആ പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കാൻ ITR ഫയൽ ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗമില്ല.

*ഭാവിയിൽ ബാങ്ക് ലോണുകൾ ലഭിക്കുന്നതിനും വിസ പ്രൊസസിംഗിനും ITR കോപ്പികൾ ഏറ്റവും അത്യാവശ്യമായ രേഖയാണ്.*

ഈ വർഷത്തെ (AY 2026-27) സാധാരണക്കാരായ നികുതിദായകർക്ക് ITR ഫയൽ ചെയ്യേണ്ട അവസാന തീയതി *2026 ജൂലൈ 31 ആണ്.*
അവസാന നിമിഷത്തെ തിരക്കും പിഴയും ഒഴിവാക്കാൻ ഇന്നുതന്നെ ഫയൽ ചെയ്യുക.

admin

admin

Leave a Reply

Your email address will not be published. Required fields are marked *