മേലഡൂർ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

മേലഡൂർ: ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മേലഡൂർ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മേലഡൂർ സൗഹൃദ വയോജന ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പി. കെ. മോഹനൻ, എം. സി. പോൾ എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.

​ചടങ്ങിൽ NSS പരിശീലന അധ്യാപികമാരായ രശ്മി ചന്ദ്രൻ, സുപർണ ഉണ്ണി, സുജിഷ പി. എസ് എന്നിവർ പങ്കെടുത്തു. മുതിർന്ന പൗരന്മാരായ സി. എ. നാരായണൻ, ടി. വി. പൗലോസ്, വി. വി. മോഹനൻ, വിത്സൻ ആന്റണി, ജോസ് വി. വി, കെ. വി. സുലോമണി, സതി നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. NSS ലീഡർ എദ്‌ന വർഗ്ഗീസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *