ക്യാൻസർ രോഗികൾക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാൻസർ രോഗികൾക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. വിവിധ ആശുപത്രികളിൽ കീമോതെറാപ്പി, റേഡിയേഷൻ ചികിത്സകൾക്കായി പോകുന്ന ക്യാൻസർ രോഗികൾക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ (എം.ഡി) ഉത്തരവിറക്കി.
​ഓർഡിനറി, സിറ്റി സർവീസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും. ചികിത്സയ്ക്കായി സ്ഥിരമായി ആശുപത്രികളിൽ പോയിവരുന്ന രോഗികൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമേകുന്നതാണ് മാനേജ്‌മെന്റിന്റെ ഈ തീരുമാനം.

അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
1. https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം.
2. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍) എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്‌ലോഡ് ചെയ്യണം.
3. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.
4. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
5. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. RFID കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.

admin

admin

Leave a Reply

Your email address will not be published. Required fields are marked *