ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 28 വരെ- എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് നാളെ (വ്യാഴം) മുതൽ റേഷൻ കടകൾ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ എത്തിച്ചേർന്നിട്ടില്ല. അതിനാൽ ആഗസ്റ്റ് 25 മുതൽ മാത്രമേ പൂർണ്ണതോതിൽ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 28 വരെ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും ഒരു എ.എ.വൈ കാർഡ് ഉടമയ്ക്കും കിറ്റ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
Related Posts
പ്രളയസാധ്യതയുള്ള മേഖലകൾരാത്രി വൈകി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശിച്ചു
മാള : ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ കുഴൂർ, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ പ്രളയസാധ്യതയുള്ള മേഖലകൾരാത്രി വൈകി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ…
വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ.എം ഷാജി
വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ്…
