കാറിൽ കഞ്ചാവ് സൂഷിച്ച് വിൽപ്പനയ്ക്കായ് കൊണ്ടുവന്ന കേസിൽ കുഴൂർ സ്വദേശിയടക്കം 2 പേർ പിടിയിൽ

മാള: ചാലക്കുടി റെയ്ഞ്ച് പരിധിയിൽപ്പെട്ട പഴൂക്കര നിന്നും 200 ഗ്രാം കഞ്ചാവ് കാറിൽ സൂക്ഷിച്ച് പരസ്പര ധാരണയോടു കൂടി വിൽപ്പനക്കായി കടത്തികൊണ്ടുവന്ന കുറ്റത്തിന് ചാലക്കുടി താലൂക്ക് , തിരുമുക്കുളം വില്ലേജ്, കുഴൂർ ദേശത്ത് ചെറുപ്പുള്ളി വീട്ടിൽ രാധാകൃഷ്ണൻ മകൻ യദുകൃഷ്ണ .ആർ. മേനോൻ 25 വയസ്സ് എന്നയാളെ ഒന്നാം പ്രതിയായും , ചാലക്കുടി താലൂക്ക് , പടിഞ്ഞാറെ ചാലക്കുടി വില്ലേജ്, സിത്താര നഗർ ദേശത്ത് കളപ്പാട്ടിൽ വീട്ടിൽ മണി മകൻ വിനിൽ മണി 24 വയസ്സ് എന്നീ രണ്ടുപേരെ വാഹനം സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ജിന്റോ ജോൺ. സി. ഒരു NDPS കേസ്സ് എടുത്തിട്ടുള്ളതാണ്.

റെയ്ഡിൽ പ്രീവെന്റിവ് ഓഫീസർ കെ.എസ്സ്. സതീഷ് കുമാർ, ഗ്രേഡ്. പ്രീവെന്റിവ് ഓഫീസർ സി.കെ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ. കെ.വിൻസെന്റ്, അനീഷ്കുമാർ. ആർ എന്നിവർ പങ്കെടുത്തു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *