തേക്കിൻകാട് മൈതാനിയിൽ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തു

തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിലെ തേക്കിൻകാട് മൈതാനിയിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ് യുവാവ് മരിച്ചു. ചെമ്പുക്കാവ് / മൈലപ്പാടം സ്വദേശിയായ ബാബു (45) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

​തേക്കിൻകാട് മൈതാനിയിലെ (തെക്കേ ഗോപുരനടയ്ക്ക് സമീപമുള്ള) ഉപയോഗശൂന്യമായ കിണറിന്റെ കൈവരിയിൽ കിടക്കുകയായിരുന്ന ബാബു അബദ്ധത്തിൽ കിണറ്റിലേക്ക് തലകുത്തി വീഴുകയായിരുന്നു. ബാബു താഴേക്ക് പതിക്കുന്നത് കണ്ട ഉടൻ പരിസരത്തുണ്ടായിരുന്ന ഒരാൾ ഓടിയെത്തി കാലിൽ പിടിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

​കിണറ്റിൽ നിറയെ ചപ്പുചവറുകൾ നിറഞ്ഞ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃശ്ശൂർ ഫയർഫോഴ്സും സ്കൂബ (Scuba) ടീമും ചേര്‍ന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

​തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *