സെൻസസ് 2027

*🔮സെൻസസ് 2027*

*🔖മൊബൈലിലൂടെ എങ്ങനെ സ്വന്തമായി വിവരങ്ങൾ നൽകാം?*

വരിനിൽക്കേണ്ട, ഉദ്യോഗസ്‌ഥരെ കാത്തിരിക്കേണ്ട! വെറും 5 ലളിതമായ ഘട്ടങ്ങളിലൂടെ സെൻസസ് വിവരങ്ങൾ നിങ്ങൾക്ക് തന്നെ ഓൺലൈനായി നൽകാം. എങ്ങനെയെന്ന് നോക്കാം

*🍄ഘട്ടം 1:*

*വെബ്സൈറ്റ് സന്ദർശിക്കുക✅*👇

നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ബ്രൗസർ ഓപ്പൺ ചെയ്യുക.

ഔദ്യോഗിക സെൻസസ് പോർട്ടലായ https://se.census.gov.in സന്ദർശിക്കുക.

ഹോം സ്ക്രീനിൽ നിന്ന് നിങ്ങളുടെ ‘സംസ്‌ഥാനം’ (State) തിരഞ്ഞെടുക്കുക.

*🍄ഘട്ടം രണ്ട്:*

*ലോഗിൻ ചെയ്യുക*✅

അടുത്ത സ്ക്രീനിൽ താഴെ പറയുന്ന വിവരങ്ങൾ നൽകുക:

* കുടുംബനാഥന്റെ പേര്
* മൊബൈൽ നമ്പർ
* ഇമെയിൽ വിലാസം

വിവരങ്ങൾ നൽകിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന O.T.P നൽകി ലോഗിൻ സ്‌ഥിരീകരിക്കുക

*🍄ഘട്ടം 3:*

*ലൊക്കേഷൻ സേവ് ചെയുക (Geo-Tagging)*

* നിങ്ങളുടെ ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകുക.

* സ്ക്രീനിൽ തെളിയുന്ന ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ സ്വന്തം വീട് കണ്ടെത്തുക.

* വീടിന് കൃത്യം മുകളിലായി ‘റെഡ് മാർക്കർ’ (Red Marker) സ്‌ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യുക

*🍄ഘട്ടം 4:*

വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക

* ലൊക്കേഷൻ സ്‌ഥിരീകരിച്ച ശേഷം സ്ക്രീനിൽ വരുന്ന ചോദ്യാവലി പൂരിപ്പിക്കുക.

* വീടിന്റെ അവസ്‌ഥ, കുടിവെള്ളം, വാഹനം, ഇന്റർനെറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 33-ഓളം ചോദ്യങ്ങളാകും ഉണ്ടാവുക.

* കൃത്യമായ വിവരങ്ങൾ നൽകി ഫോം ‘സബ്‌മിറ്റ്’ (Submit) ചെയ്യുക

*🍄ഘട്ടം 5:*

SE ID സൂക്ഷിച്ചുവെക്കുക!

* അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 11 അക്കങ്ങളുള്ള ഒരു എസ്. ഇ. ഐ.ഡി (SE ID) നിങ്ങൾക്ക് ലഭിക്കും.

* ഈ നമ്പർ മൊബൈൽ എസ്. എം. എസ് (SMS) ആയും ഇമെയിലായും ലഭിക്കുന്നതാണ്.

* ജൂലൈ മാസത്തിൽ സെൻസസ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ ഈ നമ്പർ മാത്രം അവർക്ക് കൈമാറുക

*🍄ഘട്ടം 6:*

തീയതികൾ മറക്കാതിരിക്കുക!

* സ്വയം വിവരങ്ങൾ നൽകാൻ: ഈ മാസം 16 മുതൽ 30 വരെ.

* ഉദ്യോഗസ്‌ഥർ വീടുകളിലെത്തുന്നത്: ജൂലൈ 1 മുതൽ 31 വരെ.

admin

admin

Leave a Reply

Your email address will not be published. Required fields are marked *