കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിനം ആഘോഷിച്ചു

കുഴിക്കാട്ടുശ്ശേരി: ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിനത്തിൽ ഒട്ടേറെ കുട്ടികൾ കലാപഠനത്തിന് തുടക്കം കുറിച്ചു. അക്കാദമിയിൽ സംഘടിപ്പിച്ച വിദ്യാരംഭദിന പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം കാവ്യ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമിക അക്കാദമി ഡയറക്ടർ പി.കെ. കിട്ടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​തുടർന്ന് നടന്ന ചടങ്ങിൽ നാട്ടുപൂക്കളം, പൂക്കളെ തിരിച്ചറിയൽ മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മിനി പോളി, ഗ്രാമിക സെക്രട്ടറി എൻ.പി. ഷിന്റോ, സി.ആർ. അനുഗ്രഹ, ടി.വി. ശിവനാരായൺ, കൊടകര ഉണ്ണി, ഫെമിന രാജു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
​വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം സംഗീത കച്ചേരി, കരോക്കെ ഗാനമേള, നൃത്താർച്ചന, കളരിപ്പയറ്റ് പ്രദർശനം, വയലിൻ-ഗിറ്റാർ അവതരണങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *