പൊയ്യ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. ക്രോസ് കോൺട്രിയോട് കൂടെ ആരംഭിച്ച പഞ്ചായത്ത് മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോളി സജീവ് ആധ്യക്ഷത്ത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻസി ജോയ് സ്വാഗതം ആശംസിച്ചു.
ഒക്ടോബർ 18 മുതൽ നവംബർ 7 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കല കായിക മത്സരങ്ങൾ നടക്കും. യുവജനങ്ങളിലെ കലാ-കായിക-സാംസ്കാരിക വാസനകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം സാമൂഹ്യവും സാംഹാദര്യവും വളർത്തുന്നതിന് ഇത്തരം മേളകൾ സഹായിക്കും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈബു തോമസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി ടീച്ചർ വാർഡ് മെമ്പർമാരായ ശ്യാം മോഹൻ, സുധാർജ്ജനൽ, ഗിരിജ വാമാനൻ, ശ്രീജ ബിജു യൂത്ത് കോഡിനേറ്റർ ഫ്ലെമിൽ ബെനഡിക്ട്
തുടങ്ങിയവർ സംസാരിച്ചു.
പൊയ്യ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു
