സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്
സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഓൺലൈൻ അദാലത്ത് നടത്തുന്നു.
‘എസ്പിസി ടോക് വിത്ത് കോപ്‌സ് ‘ (SPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജൂലൈ 28 ന് നടക്കും.
ഇടുക്കി, കണ്ണൂർ സിറ്റി & കണ്ണൂർ റൂറൽ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.
പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് പരിപാടിയുടെ സവിശേഷത.
പരാതികളുള്ളവർ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ അയക്കേണ്ട അവസാന തീയതി- ജൂലൈ 13.
സംശയങ്ങൾക്ക് 9497900243 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡോ. അഞ്ചൽ കൃഷ്ണകുമാർ,
ഡെപ്യൂട്ടി ഡയറക്ടർ,
സ്റ്റേറ്റ് പോലീസ്
മീഡിയ സെന്റർ
