ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.

ശ്രീനാരായണ 96-ാമത് ഗുരു സമാധി ദിനം ആചരിച്ചു. രാവിലെ 9 ന് വെള്ളയമ്പലം ശ്രീനാരായണഗുരു പാർക്കിലെ ഗുരു പ്രതിമയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ഗുരുദേവ കൃതികൾ പാരായണം ചെയ്തു. ശ്രീമദ് ശങ്കരാനന്ദ സ്വാമി, പ്രൊഫ. സഹൃദയൻ തമ്പി, ഡോ. ഷാജി പ്രഭാകരൻ, ആയിലം ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. എസ്. ശിശുപാലൻ, സജീവ് കൃഷ്ണൻ, ഡോ. എസ്.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

admin

admin

Leave a Reply

Your email address will not be published. Required fields are marked *