CPM മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.
ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
1953 നവംബർ 16-ന് കണ്ണൂർ തലായി എൽ.പി. സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മേൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന്അമ്മയുടെസംരക്ഷണത്തിലായിരുന്നു വളർന്നത്. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ, മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി.
16 വയസ്സിൽ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പിൽക്കാലത്ത് പാർട്ടിയുടെയും സർക്കാരിന്റെയും നിർണായകപദവികളിൽ എത്തിച്ചേർന്നു. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2001-ൽ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര കൊടികുത്തിവാണ കാലമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും
ഇടവേളകളില്ലാതെ കൊമ്പുകോർത്തിരുന്ന സമയം. അന്ന് മധ്യസ്ഥന്റെ റോൾ കൂടി കോടിയേരി ഭംഗിയായി നിർവഹിച്ചു.
