ശ്രദ്ധിക്കുക: സെപ്റ്റംബറിൽ അവസാനിക്കുന്ന പ്രധാന കാര്യങ്ങൾ

🌹 *ആധാർ സൗജന്യമായി പുതുക്കൽ*

ഉപയോക്താക്കൾക്ക് ആധാർകാർഡ് രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയാണ്.

🌹 *2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി*

2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ആർബിഐ അനുവദിച്ച നാല് മാസത്തെ കാലാവധി ഈ വരുന്ന സെപ്റ്റംബർ 30-ന് അവസാനിക്കും. സെപ്റ്റംബർ 30 കഴിയുന്നതോടെ ഈ നോട്ടുകളുെ വിപണിമൂല്യം അവസാനിക്കും. ഇതിനാൽ തന്നെ നോട്ടുകൾ കൈവശം വെച്ചിരിക്കുന്നവർ നിർദ്ദേശാനുസരണം പ്രവർത്തിക്കുക.

🌹 *പാൻ-ആധാർ ലിങ്കിംഗ്*

ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായിട്ടുള്ളവർ സെപ്റ്റംബർ 30-നുള്ളിൽ ആധാർ സമർപ്പിക്കേണ്ടതുണ്ട്. അതായത് പദ്ധതികളിൽ ആധാർ ലിങ്ക് ചെയ്യണമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ചെയ്യാത്ത പക്ഷം ഒക്ടോബർ ഒന്ന് മുതൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും.

🌹 *ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ*

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകുന്നതിനും നാമനിർദ്ദേശം ഒഴിവാക്കുന്നതിനുമുള്ള പുതുക്കിയ സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കും.

admin

admin

Leave a Reply

Your email address will not be published. Required fields are marked *