കുഴൂർ: കേരളോത്സവം 2026-ന്റെ ഭാഗമായി കുഴൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരങ്ങളിൽ ‘ചലഞ്ചേഴ്സ് പാറപ്പുറം’ ടീം വിജയം കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് ചലഞ്ചേഴ്സ് പാറപ്പുറം ടൂർണമെന്റിൽ ഫുട്ബോൾ വിന്നേഴ്സ് പട്ടം സ്വന്തമാക്കിയത്.
നാട്ടുകാരുടെയും കായിക പ്രേമികളുടെയും സജീവ സാന്നിധ്യംകൊണ്ട് മത്സരം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.
