സുഹൃത്തേ
കൊടുങ്ങല്ലൂരിൽ ഓഗസ്റ്റ് 21 മുതൽ 25 വരെ (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗർ ) ഗവ . ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ അഡ്വ . ഓ ജെ ജനീഷിന്റെ നേതൃത്വത്തിൽ , കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെയും , നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുകയാണ് . കൊടുങ്ങല്ലൂർ നഗരം ചുറ്റിയുള്ള വർണാഭമായ ഘോഷയാത്രയോടെയാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുന്നത് . അത്യാകർഷകങ്ങളായ നിരവധി കലാരൂപങ്ങളും , വാദ്യ ഘോഷങ്ങളും നിറഞ്ഞുനിൽക്കുന്ന ഘോഷയാത്രയ്ക്കായി വളരെ വിപുലമായി തയ്യാറെടുപ്പുകൾ നടന്നുവരികയാണ് . അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കാർഷിക വ്യവസായിക ശാസ്ത്ര സാങ്കേതിക പ്രദർശനം 120 സ്റ്റാളുകളിലായി സംഘടിപ്പിച്ചിട്ടുണ്ട് . ഐഎസ്ആർഒ , എ ഐ സ്പെയ്സ് ലാബ് ഇവയൊക്കെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാണ് . ഫുഡ് പാർക്കുകളും , ഫൺ ഏരിയയും ഒരുക്കിയിട്ടുണ്ട് .
ഊർജ്ജസ്വലതയുള്ള കൈകൊട്ടി കളിയും , മലയാളി മങ്കമത്സരവും , പുരുഷ കേസരി മത്സരവും , ബോഡി ഷോ വിത്ത് മ്യൂസിക് മത്സരങ്ങളും അഞ്ചുദിവസങ്ങളിലായി ഇവിടെ നടക്കും . അവസാന ദിവസത്തെ അഖില കേരള വടംവലി മത്സരം വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഒരുക്കിയിട്ടുണ്ട് . 22 ശനിയാഴ്ചയാണ് കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക് ബാൻഡ് സൈയനോരയുടെ ലൈവ് മ്യൂസിക് ബാൻഡ് അക്ഷരാർത്ഥത്തിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കും .
24 തിങ്കളാഴ്ച അഞ്ചു ജോസഫ് നയിക്കുന്ന സ്റ്റേജ് ഷോയും ജെൻസി ഓണത്തിൻറെ ഭാഗമായി അരങ്ങേറും . ഡ്രോണുകൾ സ്വയം നിർമ്മിച്ച് പറത്തി വിടാൻ കുട്ടികളെ പഠിപ്പിക്കാൻ സ്പെയ്സ് ലാബ് വന്നെത്തുന്നുണ്ട്
രണ്ടുദിവസങ്ങളിലായി നാട്ടിലെ കലാ പ്രതിഭകൾക്ക് ഒന്നിച്ചു കൂടി മികവ് പ്രകടിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്
.പഞ്ചാബി ഡാൻസ് , കാശ്മീരി ഡാൻസ് ഇവയൊക്കെ ഓരോ ദിവസങ്ങളിൽ സ്റ്റേജിൽ അവതരണം ഉണ്ടാകും . കൊടുങ്ങല്ലൂർ ടൗൺ വർണ്ണദീപങ്ങളാൽ വിസ്മയം തീർക്കാനും , നൈറ്റ് ഷോപ്പിങ്ങിനുമുള്ള അവസരം ഒരുക്കാനുള്ള അഭ്യർത്ഥന ഞങ്ങൾ വെച്ചിട്ടുണ്ട് . അത് ഏറ്റെടുക്കാൻ വ്യാപാരി വ്യവസായി സമൂഹവും മുന്നോട്ടുവന്നിട്ടുണ്ട് . രാത്രി വൈകുമ്പോൾ മറ്റു ദേശങ്ങളിൽ നിന്നെത്തുന്ന ആളുകൾക്ക് വേണ്ടി തിരികെ പോകാൻ ബസ് സർവീസുകൾ KSRTC /PBOA കൂടുതലായി നടത്തുന്നുണ്ട് …. അഞ്ചുദിവസം നമുക്കേവർക്കും ഒരേ മനസ്സായി കൊടുങ്ങല്ലൂരിന്റെ മണ്ണിൽ മത രാഷ്ട്രീയ ചിന്തകളില്ലാതെ ഒന്നിച്ച് ഉല്ലസിക്കാം .. സ്വാതന്ത്ര്യത്തോടെ ചിരിച്ച് ഉല്ലസിച്ച് നൃത്തം ചെയ്തു സംഗീതവിരുന്ന് സ്വന്തം നാട്ടിൽ സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയുന്നതിനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത് …കായികലഹരി ജീവിതലഹരി യാകട്ടെ … പോലീസ് , ഫയർ ഫോഴ്‌സ് , എക്സൈസ് , ആരോഗ്യ വകുപ്പ് സേനകൾ എപ്പോഴും ഗ്രൗണ്ടിൽ നമുക്ക് സംരക്ഷണമായി ഉണ്ടാകും .
നമ്മുടെ ബന്ധുമിത്രാദികളെയെല്ലാം അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് ക്ഷണിക്കാം … ഓണത്തിൻറെ ഒരുമയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ആഹ്ലാദങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു .
സംഘാടക കമ്മിറ്റിക്ക് വേണ്ടി
ചെയർമാൻ
ഓ ജെ ജനീഷ്
ഹണി പീതാംബരൻ
ജനറൽ കൺവീനർ
കാര്യപരിപാടികൾ
തകൃതോണം-കൊടുങ്ങല്ലൂർ ഓണം മെഗാഫെസ്റ്റ് 2026
ഓഗസ്റ്റ് 21 മുതൽ 25 വരെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ
(ഗവ: ബോയ്സ് ഹയർസെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട് )
21 ആഗസ്ത് 2026
മാരത്തോണ്‍ 6.30 AM to 9 AM
പൂക്കള മത്സരം : 10 AM to 12 PM
ചെണ്ട മേളം : 12 PM to 12.30 PM
തംബോലം : 12.30 PM to 1.00 PM
നാദസ്വരം : 1.00 PM to 1.30 PM
രാജസ്ഥാനി പപ്പറ്റ് ഷോ : 1.30 PM to 2.30 PM
ശിങ്കാരി മേളം : 2.30 PM to 3 PM
വർണാഭമായ ഘോഷയാത്ര : 3 PM to 6.30 PM
പൊതുസമ്മേളനം : 6.30 to 8 PM
ഫ്യൂഷൻ :8 PM to 10 PM
22 ആഗസ്ത് 2026
10 AM മുതൽ : കൈകൊട്ടി കളി
സ്പെക്ട്രം സോൾ ഓഫ് ആർട്സ് & പെയിന്റിംഗ് live
3.30 pm PM to 7 PM കേരളീയ പാരമ്പര്യ വേഷത്തിൽ റാംപ് വാക്ക്
മലയാളി മങ്ക മത്സരം, പുരുഷ കേസരി മത്സരം
7PM to 10 PM (സയനോര മ്യൂസിക് ബാൻഡിന്റെ ലൈവ് മ്യൂസിക് ബാൻഡ്)
23 ആഗസ്ത് 2026
10 30 AM മുതൽ ഓണക്കളികൾ
4 PM to 7 PM നാട്ടരങ് ഉത്സവം
7 PM to 10 PM : പഞ്ചാബി ഡാൻസ്, കാശ്മീരി നൃത്തം, രാജസ്ഥാനി നൃത്തം , DJ , ഡാൻസ് ഫ്ലോർ
24 ആഗസ്ത് 2026
4PM to 6PM : ബോഡി ഷോ വിത്ത് മ്യൂസിക്
7 PM to 8 PM സാംസ്കാരിക സമ്മേളനം
8 PM to 9.30 PM :പ്രശസ്ത ഗായികയും സിനിമാതാരവുമായ അഞ്ചു ജോസഫ് നയിക്കുന്ന മെഗാ സ്റ്റേജ് ഷോ
25 ആഗസ്ത് 2026
വടംവലി : 10AM to 2.30 PM (പ്രാദേശിക ടീം)
വടംവലി : 3 PM to 5 PM (അഖിലകേരള മത്സരം പ്രൊഫഷണൽ – വനിതകൾ)
വടംവലി : 5 PM to 7 PM (അഖിലകേരള മത്സരം പ്രൊഫഷണൽ – പുരുഷന്മാർ)
കളരിപ്പയറ്റ് : 7 PM to 7.30 പിഎം
സമാപന സമ്മേളനം – സമ്മാനദാനം
