കുഴൂർ – കുഴൂർ വാദിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘മഴവില്ല് 26’ ചിത്രരചനാ മത്സരവും ,പ്രതിഭാ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു. കുഴൂർ ഗ്രാമപഞ്ചായത്തിൽനിന്ന് SSLC, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
സംസ്ഥാനയുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാദിക പ്രസിഡൻ്റ് ടി.എസ്. പുഷ്പൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ പി.കെ. സോജൻ സ്വാഗതവും രശ്‌മി പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
മഴവില്ല് 26′ ചിത്രരചനാ മത്സരവും ,പ്രതിഭാ സംഗമവും
