*നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ* പരിപാടി മാള ബ്ലോക്കിൽ വിജയപ്രദമാക്കുന്നതിന് ഒക്ടോബർ അഞ്ചാം തീയതി കാലത്ത് 10 മണിക്ക് മാള ബ്ലോക്ക് ഓഫീസിന്റെ മുൻപിൽ ബ്ലോക്കിലെ എല്ലാ അക്ഷയ സംരംഭകരും എത്തിച്ചേർന്നു
എല്ലാ ഗവൺമെന്റ് ഓഫീസുകളിലും സംഘടനയുടെ ലെറ്ററും അക്ഷയ സംരംഭകർക്ക് അനുകൂലമായി ഉണ്ടായിരിക്കുന്ന വിധികളുടെ പകർപ്പുകളും നൽകി ഓഫീസ് ഫയൽ ആക്കി. ഇതിനായി എല്ലാ ഓഫീസർമാരുടെയും സഹകരണം ഉറപ്പാക്കി.
ഈ പരിപാടി വളരെ നല്ല രീതിയിൽ എല്ലാ സംരംഭകരെയും ഉൾപ്പെടുത്തി എന്താണ് ഈ പദ്ധതി കൊണ്ട് ഫെയ്സ് ഉദ്ദേശിക്കുന്നത് എന്ന കാര്യം ഓരോ ഓഫീസുകളിലും ബോധ്യപ്പെടുന്ന രീതിയിൽ പൂർത്തീകരിച്ചു.
കൺവീനർ ബിജോയ് വർഗീസിന്റെ നേതൃത്വത്തിൽ മാള ബ്ലോക്ക് അക്ഷയ സംരഭകർ ഇതിന് നേതൃത്വം നൽകി.
