തൃശൂരിൽ വാട്ടർ അതോറിറ്റി ശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു
തൃശൂർ: കേരള വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയിലെ ക്ലാരിഫയർ ടാങ്കിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്. കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആയിരുന്നു അപകടം. ജോലിയിൽ ഏർപ്പെട്ടിരിക്കെ അബദ്ധത്തിൽ ക്ലാരിഫയറിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
