കുഴൂർ: കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് (ICDS) മാള, പോഷൺ അഭിയാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുഴൂർ ഗ്രാമപഞ്ചായത്ത് തല ‘പോഷൺ മാ’ പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശനവും പോഷകാഹാര ക്ലാസ്സും സംഘടിപ്പിച്ചു.
2026 ഒക്ടോബർ 07-ന് രാവിലെ 10:00 മണിക്ക് കുഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് ശ്രീ. ജോജോ എം. എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽവി സേവ്യർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീ. വിഭീഷ് ബി. കെ. സ്വാഗതം ആശംസിച്ചു.





