പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ 17 വയസുകാരിയെ കത്തികൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ

മാള : പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ മാള ഹോളി ഗ്രേസ് കോളേജിലെ വിദ്യാർത്ഥിയായ 17 വയസുള്ള പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് സ്വദേശി ചിറയത്ത് വീട്ടിൽ നിരഞ്ജ് സി മോഹൻ (23) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

2026 സെപ്റ്റംബർ 30-ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. പെൺകുട്ടി പഠിക്കുന്ന മാള ഹോളി ഗ്രേസ് കോളേജ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച പാണഞ്ചേരി സ്വദേശി തട്ടാറയിൽ വീട്ടിൽ ആൽബിൻ (18) എന്നയാളെയും പ്രതി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു.

മാള ഹോളി ഗ്രേസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രതി നിരഞ്ജ് സി മോഹൻ, പെൺകുട്ടിയുമായി ഉണ്ടായിരുന്ന സ്നേഹബന്ധം പെൺകുട്ടി നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.

മാള പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ചർ ഷാജു എ എൻ, എസ് ഐ വിശാഖ് കെ വിശ്വൻ, എസ് ഐ ബാബു പി പി, എസ് ഐ സുധാകരൻ കെ ആർ, എസ് ഐ ജോസി ജോസ്, എ എസ് ഐ ഷീജ. ജി എസ് സി പി ഒ വഹദ്, സി പി ഒ മാരായ രാംഗോപാൽ, ഹരികൃഷ്ണ, ഹോംഗാർഡ് വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *