ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ആഭരണങ്ങൾ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട: കാട്ടൂരിൽ വൃദ്ധയായ വീട്ടമ്മയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാട്ടൂർ കാറളം മൃഗാശുപത്രിക്ക് സമീപം പെരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയാണ് (79) മരിച്ചത്. ഇതൊരു കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
​ സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ വാതിൽ തുറക്കാത്തത് കണ്ട് കുട്ടി അടുത്തുള്ള വീട്ടിലെ ബന്ധുവിനെ വിളിച്ചുവരുത്തി. തുടർന്ന് വാതിൽ തുറന്ന് അകത്തു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ സാവിത്രിയെ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
​വിവരമറിഞ്ഞ് കാട്ടൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *