ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം ദേശീയ അദ്ധ്യാപക ദിനമായി നാം ആചരിക്കുന്നു. രാജ്യത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതമാണ്. വെറുമൊരു പാഠപുസ്തകത്തിനപ്പുറം ജീവിതപാഠങ്ങൾ പഠിപ്പിച്ച, തെറ്റുകൾ തിരുത്തി ശരിയുടെ വഴി കാണിച്ചുതന്ന ആ സ്നേഹത്തേയും കരുതലിനേയും ഈ ദിനത്തിൽ ഓർത്തെടുക്കാം.
ജീവിതത്തിൽ നാം വിജയിക്കുമ്പോഴും പ്രതിസന്ധികളെ തരണം ചെയ്യുമ്പോഴും പിന്നിൽ നിന്ന് താങ്ങായവരും വഴിവിളക്കായവരും നമ്മുടെ ഗുരുക്കന്മാരാണ്. നമ്മുടെ സന്തോഷങ്ങളിലും കണ്ണീരിലും ഒരുപോലെ ഒപ്പമുണ്ടായിരുന്ന അവരെ സ്മരിക്കാനും, അറിവിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ ആ പുണ്യപാദങ്ങളിൽ പ്രണാമം അർപ്പിക്കാനുമുള്ള ദിവസമാണിത്.
നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ സുന്ദരമായി രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച എല്ലാ പ്രിയപ്പെട്ട ഗുരുനാഥന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും പ്രണാമവും അർപ്പിക്കുന്നു.
അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ, അറിവിന്റെ വെളിച്ചം പകർന്നുതന്ന എല്ലാ പ്രിയപ്പെട്ട ഗുരുനാഥന്മാർക്കും ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകൾ…
