ശ്രീകൃഷ്ണ ജയന്തി…. ശ്രീകൃഷ്ണൻ്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി അഷ്ടമിരോഹിണി,ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഭൂമിയിൽ അധർമ്മവും തിന്മകളും പെരുകിയപ്പോൾ, അസുരരാജാവായ കംസന്റെ തടവറയിൽ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കൃഷ്ണൻ അവതരിച്ചു. അധർമ്മത്തെ നശിപ്പിച്ച് ധർമ്മം പുനഃസ്ഥാപിക്കുക എന്നതായിരുന്നു അവതാര ലക്ഷ്യം.
ഉണ്ണികണ്ണന്റെ ലീലകളും വെണ്ണക്കവർച്ചയും ഉറിയടിയും ശോഭായാത്രകളും മനസ്സിൽ സന്തോഷവും ഭക്തിയും നിറയ്ക്കുന്നവയാണ്.
”യദാ യദാ ഹി ധർമ്മസ്യ…”: ധർമ്മത്തിന് ഹാനി സംഭവിക്കുമ്പോഴെല്ലാം ഭഗവാൻ ധർമ്മസംരക്ഷണത്തിനായി അവതരിക്കുമെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ സ്വന്തം കടമകൾ നിഷ്കാമമായി ചെയ്യുക.
അഹങ്കാരം വെടിഞ്ഞ്, എല്ലാവരിലും ഈശ്വര ചൈതന്യം ദർശിക്കാനും, സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാനും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു.
അധർമ്മത്തിൻ്റേയും തിന്മയുടേയും ഇരുളിനെ അകറ്റി, ധർമ്മത്തിൻ്റേയും സ്നേഹത്തിൻ്റേയും വെളിച്ചം പരത്താൻ ഉണ്ണിക്കണ്ണൻ നമ്മുടെ മനസ്സുകളിൽ അവതരിക്കട്ടെ…
”കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന” എന്ന ഗീതോപദേശത്തിലൂടെ ലോകത്തിന് വഴികാട്ടിയായ ശ്രീകൃഷ്ണന്റെ ദിവ്യസാന്നിധ്യം ജീവിതത്തിൽ എപ്പോഴും ഉണ്ടാകട്ടെ….
സന്തോഷം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകൾ…
