കേരള സർവകലാശാലയിലും സെക്രട്ടറിയേറ്റിലും എസ്.എഫ്.ഐ സമരം: ലാത്തിചാർജ്; ആര്യ പ്രസാദ്, വൈഷ്ണവി ഷാജി എന്നിവർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കേരള സർവകലാശാലാ ക്യാമ്പസിലും സെക്രട്ടറിയേറ്റിനു മുന്നിലും വന്ദേമാതരം പൂർണമായി ആലപിച്ച യു.ഡി.എഫ് സമീപനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാർജ്ജിൽ എസ്.എഫ്.ഐ നേതാക്കൾക്ക് ഗുരുതര പരിക്ക്. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്കാണ് ലാത്തിച്ചാർജിൽ പരിക്കേറ്റത്.

​വന്ദേമാതരം പൂർണമായി ആലപിച്ച യു.ഡി.എഫിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടർന്നാണ് ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പോലീസ് ലാത്തിവീശിയത്. ലാത്തിച്ചാർജിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളിലും വിഷയത്തിൽ സമരം ശക്തമാക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *