മാളയിൽ കെഎസ്ആർടിസി ഡ്രൈവറെയും കൺട്രാക്ടറെയും മർദ്ദിച്ചതായി പരാതി

മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത് തൃശൂരിൽ നിന്നും മാളയിലേക്ക് വന്ന കെഎസ്ആർടിസി ബസ്സിൽ പുതുക്കാട് നിന്നും സ്ഥിരമായി കയറുന്ന രണ്ട് ആളുകളാണ് ഇവരെ മർദ്ദിച്ചതായി പറയുന്നത് ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും ബസ്സിൽ കയറിയതുമുതൽ അസഭ്യം പറഞ്ഞുവെന്നും പിന്നീട് സ്റ്റാൻഡിൽ എത്തിയപ്പോൾ കണ്ടക്ടറോട് അസഭ്യം പറഞ്ഞ് കൊണ്ട് ഡോർ വലിച്ചെടക്കുകയും ബസ്സിൽ ഇട്ട് അടിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ കണ്ടക്ടർ അത് ചോദ്യം ചെയ്യുകയും തുടർന്ന് കണ്ടക്ടർ ആയ അബ്ദുൾ റഹ്മാനെ മർദ്ദിക്കുകയായിരുന്നുവെന്ന് ഡ്രൈവറായ സോമരാജ് പറഞ്ഞു
അത് കണ്ടു ചോദ്യം ചെയ്യാൻ എത്തിയ തന്നേയും ഇവർ മർദ്ദിച്ചു എന്ന് ഡ്രൈവർ സോമരാജ് പറഞ്ഞു

മാള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

admin

admin

Leave a Reply

Your email address will not be published. Required fields are marked *