പഞ്ചസാര വിലയ്ക്ക് തടയിടാൻ കേന്ദ്രം! 10 ലക്ഷം മെട്രിക് ടൺ ഇറക്കുമതി ചെയ്യുന്നു 🍬📉
ഓണക്കാലത്ത് അടുക്കളകളിൽ കയ്പ്പ് പടർത്തി പഞ്ചസാര വില കുതിച്ചുയരുകയായിരുന്നു. കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ കിലോയ്ക്ക് 59 രൂപ വരെ എത്തിയതോടെയാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ!
10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര തീരുമാനം.
വിപണിയിലെ വില നിയന്ത്രിക്കാൻ തീരുവ രഹിത (Duty-free) ഇറക്കുമതിക്ക് പരിമിത കാലത്തേക്ക് അനുമതി.
എഥനോൾ ഉൽപ്പാദനത്തിലേക്ക് കരിമ്പ് മാറ്റിയതും ഉൽപ്പാദന കുറവുമാണ് കഴിഞ്ഞ രണ്ടു മാസമായി വില വർധിക്കാൻ ഇടയാക്കിയത്.
കേന്ദ്രത്തിന്റെ ഈ നീക്കത്തോടെ വരും ദിവസങ്ങളിൽ വിപണിയിൽ പഞ്ചസാര വില കുറയുമെന്നാണ് കരുതുന്നത്.
