വിജയത്തിളക്കത്തിൽ സിയാ ജോൺസൻ; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം!
തുമ്പരശ്ശേരി ഗ്രാമത്തിന് അഭിമാനമായി സിയാ ജോൺസൻ. ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ മാള SCGHSS ൽ നിന്നും മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് (Full A+) നേടി സിയ ഉജ്ജ്വല വിജയം കൈവരിച്ചിരിക്കുകയാണ്.
തുമ്പരശ്ശേരി പയ്യപ്പിള്ളി ജോൺസന്റെയും ഷിജി ജോൺസന്റെയും മകളാണ് സിയാ ജോൺസൻ. കഠിനാധ്വാനത്തിലൂടെയും മികച്ച ലക്ഷ്യബോധത്തിലൂടെയും ഗ്രാമത്തിന്റെയാകെ അഭിമാനമായി മാറിയ സിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!🥰
ഭാവിയിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സിയയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
വാർത്തകൾ
vaarthakal.in
