റേഷൻ കാർഡുകൾ BPL ആക്കാം

*നിങ്ങളുടെ റേഷൻ കാർഡുകൾ BPL കാർഡിലേക്കു മാറ്റുവാനുള്ള അവസരം വീണ്ടും :രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുക*
✒️𝓴𝓾𝔃𝓱𝔀𝓻 𝓸𝓴𝓼𝓱𝓪𝔂𝓪

*10.10.2023 മുതൽ 20.10.2023 വരെ സമർപ്പിക്കാവുന്നതാണ്.*

🍁എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

🍁താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല

1. കാർഡിലെ ഏതെങ്കിലും അംഗം:-
a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ
c. സർവീസ് പെൻഷണർ
d. 1000+ ചതുരശ്ര അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

🌸മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ
d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

🍁ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/BPL അർഹതയുള്ളവർ

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

🍁അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.

🌹 *ആവിശ്യമായ രേഖകൾ*

💎വരുമാന സർട്ടിഫിക്കറ്റ്.
അക്ഷയ വഴി ലഭിക്കും

💎ആശ്രയ വിഭാഗം: *ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

💎ഡയാലിസിസ് ഉൾപ്പെടെ ഗുരുതര മാരക രോഗങ്ങൾ ഉള്ളവർ : ചികിത്സാ രേഖകളുടെ പകർപ്പുകൾ

💎പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
അക്ഷയ വഴി ലഭിക്കും

💎ഗൃഹനാഥ വിധവയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc._
അക്ഷയ വഴി ലഭിക്കും

💎സ്വന്തമായി സ്ഥലം ഇല്ലാത്തവർ : വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത സർട്ടിഫിക്കറ്റ്

💎2009 ലെ BPL പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

💎ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

💎റേഷൻ കാർഡിൽ നൽകിയിട്ടുള്ള കെട്ടിട വിസ്തീർണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ : പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വീടിന്റെ വിസ്തീർണം കാണിക്കുന്ന സാക്ഷ്യപത്രം

💎2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ : പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം

💎സ്വന്തമായി വീടില്ലെങ്കിൽ :പഞ്ചായത്ത് സെക്രട്ടറിയുടെ ഭവന രഹിത സാക്ഷ്യപത്രം

💎ഭിന്നശേഷി ഉള്ളവർ :ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ/ഡിസബിലിറ്റി സർട്ടിഫിക്കറ്റ്*

*Kuzhur Akshaya*
9387 22 2000
8593 88 2000
7592 88 2000

🅽🅴🆆🆂 🅳🅴🆂🅺
🇻 🇦 🇦 🇷 🇹 🇭 🇦 🇰 🇦 🇱

admin

admin

Leave a Reply

Your email address will not be published. Required fields are marked *