കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ആശ്വാസം: പേര് ചേർക്കാൻ വീണ്ടും അവസരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് പേര് തിരികെ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അവസരം നൽകി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാണ്ട് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

എന്യുമറേഷൻ ഫോമുകൾ കൃത്യമായി സമർപ്പിക്കാത്തതിനെ തുടർന്ന് എ.എസ്.ഡി.ഡി (Absent, Shifted, Dead, Duplicate) പട്ടികയിൽ ഉൾപ്പെടുത്തി മാറ്റിയവർക്കാണ് ഇതോടെ അന്തിമ വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ വഴിയൊരുങ്ങുന്നത്.
ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ ആളുകൾക്കും അന്തിമ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകണമെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (CEO) കർശന നിർദ്ദേശം നൽകി. കരട് പട്ടിക പരിശോധിച്ച് പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നവർക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകാവുന്നതാണ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *