കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ 24 മണിക്കൂർ; അറസ്റ്റും കസ്റ്റഡിയും രണ്ടായി കാണാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി കണക്കാക്കേണ്ടത് പോലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണെന്ന് സുപ്രീം കോടതി. പോലീസിന്റെ ഔദ്യോഗിക റെക്കോർഡുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല ഈ ഭരണഘടനാപരമായ സമയപരിധി നിശ്ചയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
24 മണിക്കൂർ തികയുന്ന സമയം കണക്കാക്കുമ്പോൾ അറസ്റ്റിനെയും കസ്റ്റഡിയെയും വെവ്വേറെയായി കാണാനാകില്ല. മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതിയില്ലാതെ 24 മണിക്കൂറിലധികം ഏതൊരു വ്യക്തിയെയും തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

വ്യക്തിസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ തത്ത്വം ഉയർത്തിപ്പിടിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *