ഡാലു പരമേശ്വരൻ ഐ.ആർ.പി.ഡി ചീഫ് ഫോട്ടോഗ്രാഫർ

തിരുവനന്തപുരം: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൽ ദീർഘകാലത്തെ സ്തുത്യർഹമായ സേവന പാരമ്പര്യമുള്ള ഡാലു പരമേശ്വരനെ ചീഫ് ഫോട്ടോഗ്രാഫറായി നിയമിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിലും ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ദീർഘകാലം ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ മികവുറ്റ സേവനങ്ങൾ പരിഗണിച്ച് സർക്കാരിന്റെ നാല് ഗുഡ് സർവീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ ജനസമ്പർക്ക പരിപാടികളുടെ സമ്പൂർണ്ണ ഫോട്ടോ കവറേജ് നിർവഹിച്ചത് ഡാലു പരമേശ്വരനായിരുന്നു. ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡ്, അന്താരാഷ്ട്ര വ്യാപാര മേളകൾ (IITF) എന്നിവയിലും വിവിധ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയ ഭരണാധികാരികളുടെ കേരള സന്ദർശന വേളകളിലും ഔദ്യോഗിക ഫോട്ടോഗ്രാഫറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ചാൾസ് രാജാവ് (മുൻ ചാൾസ് രാജകുമാരൻ), നെതർലാൻഡ്സ് രാജാവ് വില്യം അലക്സാണ്ടർ, തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങി ദേശീയ-അന്തർദേശീയ തലത്തിലെ പ്രമുഖ വ്യക്തികളുടെ കേരള സന്ദർശനം ക്യാമറയിൽ പകർത്തി ശ്രദ്ധേയനാണ്.

ആലപ്പുഴ സ്വദേശിയായ ഡാലു പരമേശ്വരൻ, പരമേശ്വരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനാണ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *