മാള: സബ് ജില്ല സ്കൂൾ കലോത്സവത്തിലെ ക്ലേ മോഡലിംഗ് (കളിമൺ ശിൽപ്പ നിർമ്മാണം) മത്സരത്തിൽ മിന്നുന്ന വിജയവുമായി കൊളോണി ഫ്രാൻസിസ്.
തെ.താണിശ്ശേരി സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് കൊളോണി ഫ്രാൻസിസ്.
തുടർച്ചയായി മൂന്നാം വർഷമാണ് ഈ മിടുക്കൻ മാള സബ് ജില്ല ക്ലേ മോഡലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും കരസ്ഥമാക്കുന്നത്. കളിമണ്ണിൽ തീർത്ത അതിമനോഹരമായ ശിൽപ്പങ്ങളിലൂടെ വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റാൻ ഈ യുവപ്രതിഭയ്ക്ക് വീണ്ടും സാധിച്ചു.
തുടർച്ചയായ ഈ നേട്ടത്തിലൂടെ സ്കൂളിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് കൊളോണി ഫ്രാൻസിസ്. വിജയം കൈവരിച്ച കൊളോണി ഫ്രാൻസിസിന് അധ്യാപകരും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
കുഴൂരിൽ നിയോൺ സ്റ്റുഡിയോ നടത്തുന്ന വെമ്പിൽ ഫ്രാൻസിസ് ൻ്റെ മകനാണ്
കൊളോണി ഫ്രാൻസിസ്.
