ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയുമായി കേരള സർക്കാർ; സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

സംസ്ഥാനത്ത് പുതിയ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈഫ് പദ്ധതിക്ക് പുറമെ ‘തനത് ഭവന പദ്ധതി’യുമായി യു.ഡി.എഫ് സർക്കാർ വിപ്ലവകരമായ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തമായി വീടെന്ന സാധാരണക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

​പ്രധാന പ്രഖ്യാപനങ്ങളും ധനസഹായങ്ങളും:
​പട്ടികജാതി (SC) ഭവന ധനസഹായം വർദ്ധിപ്പിച്ചു: മുൻപ് നൽകിയിരുന്ന 4 ലക്ഷം രൂപ എന്നത് ഇനി മുതൽ 6 ലക്ഷം രൂപയായി ഉയർത്തി.

​പട്ടികവർഗ്ഗ (ST) വിഭാഗങ്ങൾക്ക്:
ST വിഭാഗങ്ങൾക്ക് 8 ലക്ഷം രൂപ വരെ ഭവന നിർമ്മാണത്തിനായി ധനസഹായം ലഭിക്കും.

​അപേക്ഷകൾ സ്വീകരിക്കുന്ന തീയതി:
പുതിയ പദ്ധതിക്കായുള്ള അപേക്ഷകൾ നവംബർ 1 മുതൽ സ്വീകരിച്ചുതുടങ്ങും.
പദ്ധതിക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

​ഗുണഭോക്താക്കൾ: സംസ്ഥാനത്തുടനീളം 32,000 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ പുതിയ വീടുകൾ ലഭിക്കുന്നത്.

​പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസിയാണ് ഈ ചരിത്രപ്രധാനമായ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *