റോളര്‍ സ്കേറ്റിങ്ങ് – ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ചാമ്പ്യന്‍മാര്‍

ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സ്കേറ്റിങ്ങ് റിങ്കില്‍ വച്ച് നടന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ റോളര്‍ സ്കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ 355 പോയിന്‍റുകളോടെ വിജയികളായി. 131 പോയിന്‍റുനേടിയ ചാലക്കുടി ക്രസന്‍റ് സ്കൂള്‍ രണ്ടാം സ്ഥാനത്തും 128 പോയിന്‍റുനേടിയ ഹോളിഗ്രേയ്സ് അക്കാദമി മാള മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി പതിനാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 12 വിഭാഗങ്ങളിലും ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളാണ് വിജയികളായത്. 6 വയസ്സിന് താഴെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രസന്‍റ് സ്കൂള്‍ ചാലക്കുടി, 18 വയസ്സിന് മുകളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള ഹോളിഗ്രെയ് സും വിജയികളായി. തൃശൂര്‍ സെന്‍ട്രല്‍ സഹോദയ പേട്രണ്‍ ഡോ.രാജു ഡേവിസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഹോദയ വൈസ് പ്രസിഡന്‍റ് എന്‍.എം. ജോര്‍ജ്ജ്, സെക്രട്ടറി പി.എന്‍. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ഫാ.വര്‍ഗീസ് പി.ജെ,ഡോ.രാജൂ ഡേവിസ് സൈനിക് സ്കൂൾ കമാന്‍റന്‍റ് വിങ് കമാൻഡർ വിജയ് മേനോൻ , സ്കൂള്‍ ഡയറക്ടര്‍ അന്ന ഗ്രെയ്സ് രാജു, ഡോ. തെരേസ രാജു, ഉപ് ജയ് സിങ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

admin

admin

Leave a Reply

Your email address will not be published. Required fields are marked *