ഓർമ്മകൾക്ക് തീരു കലാശം തീർക്കാതെ കുഴൂർ സുധാകരമാരാർ അനുസ്മരണം

കുഴൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് ,കുഴൂർ എൻ എസ് എസ് വനിതാ സമാജം ഹാളിൽ വച്ച് അന്തരിച്ച കുഴൂരിന്റെ പ്രിയ കലാകാരൻ കുഴൂർ സുധാകരമാരാർ അനുസ്മരണ യോഗം സംഘടിപ്പിച്ചിരിക്കുന്നു.

ജീവിതം മുഴുവൻ ക്ഷേത്ര കലകൾക്ക് വേണ്ടി ഹോമിച്ച മാരാർ അനുസ്‌മരണ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ. ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷനാകുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് വിശിഷ്ട സാന്നിധ്യമാകും.

കലാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ , കുഴൂരിലെ പ്രിയ സുഹൃത്തുക്കൾ എന്നിവർ പങ്കെടുക്കും.

പ്രിയ കലാകാരന്റെ അനുസ്മരണ യോഗത്തിലേക്ക് ഏവർക്കും സ്വാഗതം.🙏

admin

admin

Leave a Reply

Your email address will not be published. Required fields are marked *