പ്രളയസാധ്യതയുള്ള മേഖലകൾരാത്രി വൈകി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശിച്ചു

മാള :
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ കുഴൂർ, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ പ്രളയസാധ്യതയുള്ള മേഖലകൾരാത്രി വൈകി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശിച്ചു.
ഞായറാഴ്ച പുലർച്ചെ 12 മണിക്ക് ശേഷമാണ് മന്ത്രി, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുഴയോര പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയത്. തുടർന്ന് എറണാകുളം ജില്ലയിലെ കണക്കൻ കടവ് ഷട്ടറും സംഘം സന്ദർശിച്ച് ജലനിരപ്പും ഒഴുക്കിന്റെ സാഹചര്യവും വിലയിരുത്തി.
സന്ദർശനത്തിനിടെ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുമായി മന്ത്രി, ജില്ലാ കളക്ടർ എന്നിവർ കൂടിക്കാഴ്ച നടത്തി. വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഘം തിരിച്ചുപോയത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *