കെ.എസ്.ആർ.ടി.സി.യിൽ വനിതകൾക്ക് സൗജന്യ യാത്ര!
”പ്രിയദർശിനി സ്കീം”
കേരള സർക്കാരിന്റെ ഒരു പുതിയ ചരിത്ര ചുവടുവെപ്പ്!
2026 ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ വനിതകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം.
🚌 പ്രധാന വ്യവസ്ഥകൾ:
എല്ലാവർക്കും സൗജന്യം: പെൺകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാ വിഭാഗം വനിതകൾക്കും ഈ ആനുകൂല്യം ലഭിക്കും.
ദൂരപരിധിയില്ല: സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധിയും ഉണ്ടായിരിക്കുന്നതല്ല.
അന്യസംസ്ഥാന യാത്രകൾക്കും: കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസ്സുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.
ദേശീയത ബാധകമല്ല: മലയാളികൾക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാം.
എല്ലാ ഓർഡിനറി സർവീസുകളിലും: സാധാരണ ഓർഡിനറി ബസ്സുകൾക്ക് പുറമെ ലിമിറ്റഡ് സ്റ്റോപ്പ് (LS) ഓർഡിനറി, ടൗൺ ടു ടൗൺ (TT) ഓർഡിനറി തുടങ്ങി എല്ലാത്തരം ഓർഡിനറി സർവീസുകളിലും യാത്ര സൗജന്യമായിരിക്കും.
സീറോ വാല്യൂ ടിക്കറ്റ്: യാത്ര ചെയ്യുന്ന എല്ലാ വനിതകൾക്കും സുതാര്യത ഉറപ്പാക്കുന്നതിനായി ‘സീറോ വാല്യൂ ടിക്കറ്റ്’ (Zero Value Ticket) നൽകുന്നതാണ്.
വിദ്യാർത്ഥിനികൾക്ക് കൺസഷൻ വേണ്ട: സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾ ഇനിമുതൽ പ്രത്യേകം കൺസഷൻ ടിക്കറ്റുകൾ എടുക്കേണ്ടതില്ല.
ലിംഗ ന്യൂനപക്ഷങ്ങൾക്കും ആനുകൂല്യം: ലിംഗ ന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്കും (Transgenders) ഈ പദ്ധതിയുടെ പൂർണ്ണ ആനുകൂല്യം ലഭിക്കുന്നതാണ്.
📢 പ്രത്യേകം ശ്രദ്ധിക്കുക (ഉദ്ഘാടന വിവരങ്ങൾ):
ഉദ്ഘാടനം: 2026 ജൂൺ 15 (തിങ്കളാഴ്ച) രാവിലെ 08:30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
യാത്രാ സമയം: ഉദ്ഘാടന സമയമായ രാവിലെ 08:30 മുതലായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. അന്നേദിവസം രാവിലെ 08:30 ന് മുൻപായി ഓർഡിനറി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ യാത്രാസൗജന്യം ലഭിക്കുന്നതല്ല.
ശുഭയാത്ര നേരുന്നു!
