PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി
PSC റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി. മെയ് 25 നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാർഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് പിഎസ്‌സിയിലെ എൽഡിഎഫ് നോമിനികളായ 19 അംഗങ്ങളും സ്വീകരിച്ചത്.
