വാദിക സാംസ്കാരിക വേദി ഒരുക്കുന്ന 7ാം മത് നാടകരാവ് 2023 നവംബർ 5 മുതൽ 11 വരെ കുഴൂർ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ

വാദിക സാംസ്കാരിക വേദി ഒരുക്കുന്ന 7ാം മത് നാടകരാവ് 2023 നവംബർ 5 മുതൽ 11 വരെ കുഴൂർ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ

നാടകാസ്വാദകർക്ക് നാടക ലഹരിയുടെ സുന്ദര രാവുകൾ സമ്മാനിക്കാൻ കുഴൂർ വാദിക സാസ്കാരിക വേദിയുടെ 7-ാം നാടക രാവിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…..

ഞായർ മുതൽ ശനി വരെ ദിവസവും വൈകീട്ട് 7 മണിക്ക് കുഴൂർ ഗവൺമെന്റ് സ്കൂൾ മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ ഏറ്റവും മികച്ച ശബ്ദ,വെളിച്ച വിന്യാസങ്ങൾക്കൊപ്പം, സ്വസ്ഥവും, സൗകര്യപ്രദവുമായി ഇരുന്ന് നാടകം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്….. കേരളത്തിലെ ഏറ്റവും മികച്ച നാടകസമിതികളുടെ ഏറ്റവും പുതിയ 6 മികച്ച നാടകങ്ങളാണ് വേദിയിൽ അരങ്ങേറുക.

6 ദിവസം , 6 നടകങ്ങൾ….
ദിവസവും നാടകത്തിന് മുമ്പ് പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾ…..
നാട്ടുകലാകാരന്മാരെ പരിചയപ്പെടുത്തൽ…..
ചാരിറ്റി പ്രവർത്തനങ്ങൾ..
7-ാം ദിവസം വൈക്കം വിജയലക്ഷ്മിയുടെ സംഗീത സന്ധ്യ…..

എല്ലാ കലാസ്വാദകരേയും നാടക രാവിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു…..

 

 

admin

admin

Leave a Reply

Your email address will not be published. Required fields are marked *