സംസ്ഥാനത്ത് എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിച്ചു; ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. നിലവിൽ എം.എൽ.എമാർക്ക് ലഭിച്ചിരുന്ന പ്രതിമാസ ശമ്പളം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയർത്തി.

​മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ വരുമാനം 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായാണ് വർധിപ്പിച്ചത്.

​ശമ്പള വർധനവിന് പുറമേ ജനപ്രതിനിധികളുടെ യാത്രാബത്ത ഉൾപ്പെടെയുള്ള വിവിധ അലവൻസുകളിലും തുക വർധിപ്പിച്ചിട്ടുണ്ട്. ജീവിതച്ചെലവിലുണ്ടായ വർധനവും യാത്രാച്ചെലവുകളും കണക്കിലെടുത്താണ് ശമ്പള പരിഷ്‌കരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭ ബിൽ പാസാക്കിയത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *