കായികക്ഷമതയും ഡിജിറ്റൽ അച്ചടക്കവും ഉറപ്പാക്കാൻ എൻ.എസ്.എസ് ‘സിക്സ്പാക്ക്’ ക്യാമ്പയിൻ

കായികക്ഷമതയും ഡിജിറ്റൽ അച്ചടക്കവും ഉറപ്പാക്കാൻ എൻ.എസ്.എസ് ‘സിക്സ്പാക്ക്’ ക്യാമ്പയിൻ; മേലഡൂർ സ്കൂൾ വോളന്റീർമാർ മാക്സ്ബേൺ സ്റ്റുഡിയോ സന്ദർശിച്ചു
​മേലഡൂർ: കൗമാരക്കാരായ വിദ്യാർത്ഥികളിൽ കായികക്ഷമതയും ഡിജിറ്റൽ അച്ചടക്കവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്മെന്റ് സമിതി ഹയർ സെക്കണ്ടറി സ്കൂൾ മേലഡൂർ NSS Unit 33 സംഘടിപ്പിക്കുന്ന ‘സിക്സ്പാക്ക്’ പദ്ധതിയുടെ ഭാഗമായി വോളന്റീർമാർ ‘Maxburn studio wellness centre’ സന്ദർശിച്ചു.
​വിദ്യാർത്ഥികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുന്നതിനായി ഫിറ്റ്നസ് ട്രെയിനർ ശ്രീ K. F. പ്രിൻസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ് നടന്നു. വ്യായാമത്തിന്റെ പ്രാധാന്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ മിതമായ ഉപയോഗം, കൃത്യമായ പോഷകാഹാര രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന സെഷനിൽ ‘കുട്ടികളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ശ്രീമതി റോസ്മി ഫ്രാൻസിസ് സംസാരിച്ചു.
​ജി.എസ്.എച്ച്.എസ്.എസ് മേലാഡൂർ മുൻ പിടിഎ പ്രസിഡന്റ്‌ ശ്രീ E. P. രാജീവ്‌, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രശ്മി ചന്ദ്രൻ, ശ്രീ P. T. അനിൽകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ് ലീഡർ ഷാരോൺ ജെൻസൻ ചടങ്ങിന് നന്ദി പറഞ്ഞു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *