കുഴൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം ഇന്ന് (2026 സെപ്റ്റംബർ 26-ന് )

കുഴൂർ: കുഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വയോജന സംഗമം സംഘടിപ്പിക്കുന്നു.

ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് പരിപാടി നടക്കുന്നത്.
​പരിപാടിയുടെ ഉദ്ഘാടനം ബഹു. യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും കുഴൂർ ഗ്രാമപഞ്ചായത്ത് വയോജന സഭ പ്രസിഡന്റ് ശ്രീ. ആന്റോ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
​കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സിൽവി സേവ്യർ മുഖ്യാതിഥിയായും, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുഭാഷിണി രാജീവ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സാജൻ കൊടിയൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
​തുടർന്ന് Fr. ജേക്കബ്ബ് മഞ്ഞളി നയിക്കുന്ന നല്ലൊരു മുത്തശ്ശനും മുത്തശ്ശിയുമാകാം എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സും, വയോജനങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും

vaarthakal.in

admin

admin

Leave a Reply

Your email address will not be published. Required fields are marked *