പ്രശസ്ത വാദ്യകലാകാരൻ കുഴൂർ സുധാകര മാരാർ അന്തരിച്ചു

മാള-കുഴൂർ: വാദ്യകലാരംഗത്തെ പ്രമുഖ വ്യക്തിത്വവും കുഴൂർ ത്രയങ്ങളുടെ പിൻഗാമിയുമായ കുഴൂർ സുധാകര മാരാർ (70) അന്തരിച്ചു. തായമ്പക, പഞ്ചവാദ്യം, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം, കഥകളി കൊട്ട് തുടങ്ങി വാദ്യകലയുടെ വിവിധ മേഖലകളിൽ ദീർഘകാലം തിളങ്ങിനിന്ന കലാകാരനായിരുന്നു അദ്ദേഹം.
​പഞ്ചവാദ്യത്തിലും തായമ്പകയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുധാകര മാരാർക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വാദ്യകലാരംഗത്ത് വലിയൊരു ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹത്തിന്റെ വിയോഗം വാദ്യകലാ ലോകത്തിനും പുതുതലമുറയ്ക്കും തീരാനഷ്ടമാണ്.

​സംസ്കാര ചടങ്ങുകൾ നാളെ (15-09-2026, ചൊവ്വ) രാവിലെ 10 മണിക്ക് കുഴൂരിലെ വീട്ടുവളപ്പിൽ നടക്കും.

admin

admin

Leave a Reply

Your email address will not be published. Required fields are marked *