ആഗസ്റ്റ് 15- സ്വാതന്ത്യദിനം

ആഗസ്റ്റ് 15- സ്വാതന്ത്യദിനം

ഭാരതത്തിന്റെ ചരിത്രം അതിജീവനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഒരു നീണ്ട യാത്രയാണ്. ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക പാരമ്പര്യമുള്ള നമ്മുടെ രാജ്യം, വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോയി.

​പുരാതന ഇന്ത്യ അറിവിന്റെയും സമ്പത്തിന്റെയും കേന്ദ്രമായിരുന്നു. സിന്ധുനദീതട സംസ്കാരം മുതൽ മൗര്യ-ഗുപ്ത സാമ്രാജ്യങ്ങൾ വരെ നീണ്ടുനിന്ന കാലഘട്ടം. ശാസ്ത്രം, ഗണിതം, തത്ത്വചിന്ത, കല, സാമ്പത്തികശാസ്ത്രം എന്നിവയിൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു. വിദേശ സഞ്ചാരികളുടെ വർണ്ണനകളിൽ നിറഞ്ഞുനിന്ന സുവർണ്ണ നാമമായിരുന്നു ഇന്ത്യ.

​ആഭ്യന്തര കലഹങ്ങളും കേന്ദ്രീകൃത ഭരണത്തിന്റെ അഭാവവും വിദേശ ശക്തികൾക്ക് ഇന്ത്യയിൽ പിടിമുറുക്കാൻ അവസരമൊരുക്കി. പതിനെട്ടാം നൂറ്റാണ്ടിൽ കച്ചവടത്തിനെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യയുടെ രാഷ്ട്രീയ ദൗർബല്യങ്ങൾ മുതലെടുത്ത് ക്രമേണ ഭരണം കൈക്കലാക്കി. ശിഥിലമായ നാട്ടുരാജ്യങ്ങളും ഐക്യമില്ലായ്മയും നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിന് വഴിയൊരുക്കി.

​നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമാണ് നടന്നത്. ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിലൂടെയും അഹിംസാത്മകവും സായുധവുമായ പോരാട്ടങ്ങളിലൂടെയും 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.

എല്ലാവർക്കും തുല്യ അവകാശമുള്ള ഭരണകൂടം,
ജാതി, മത, ലിംഗ ഭേദമന്യേയുള്ള വികസനം,
​ സാമ്പത്തികമായും സാങ്കേതികമായും സ്വയം പര്യാപ്തത കൈവരിക്കുക തുടങ്ങിയവയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങൾ.

ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യ നിർമ്മാണം, വിദ്യാഭ്യാസ വ്യാപനം, ആരോഗ്യമേഖലയിലെ വളർച്ച എന്നിവയിൽ നമ്മൾ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, ഇന്നും സാമൂഹിക അസമത്വങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും നിലനിൽക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത ആശയങ്ങൾ ഭരണകൂടങ്ങളും ജനങ്ങളും പൂർണ്ണമായി ഉൾക്കൊള്ളുന്നതിൽ ഇനിയും ദൂരങ്ങൾ താണ്ടാനുണ്ട്.

​ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുന്നതും,
​വർഗ്ഗീയതയും അസഹിഷ്ണുതയും സാമൂഹിക ഐക്യത്തിന് ഭീഷണിയാകുകയും,അശാസ്‌ത്രീയവും, അനിയന്ത്രിതവുമായ വികസനം കാലാവസ്ഥാ വ്യതിയാനത്തിന് വഴിവെക്കുകയും ചെയ്യുന്നതും.
അഭ്യസ്തവിദ്യരായ യുവതലമുറയ്ക്ക് തൊഴിൽ ലഭ്യത കുറഞ്ഞുവരുന്നു.

​ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ കേവലം അറിവ് മാത്രമല്ല, വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് വളർത്തുക, ശാസ്ത്രീയമായ ചിന്താരീതിയും പുതിയ സാങ്കേതികവിദ്യകളും വികസനത്തിന് ഉപയോഗിക്കുക,
ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങൾ വ്യക്തിജീവിതത്തിൽ തന്നെ പ്രാവർത്തികമാക്കുക,
ഭിന്നതകൾ മാറ്റിവെച്ച്, നാനാത്വത്തിൽ ഏകത്വം എന്ന തത്വം പ്രായോഗികമായി ആചരിക്കുക തുടങ്ങിയവയിലൂടെ രാജ്യത്തിൻ്റെ ഉജ്ജ്വലമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും.

​നമ്മുടെ ചരിത്രം നമുക്ക് പാഠമാണ് . പൗരന്മാരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റി, ജനാധിപത്യത്തെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ മാത്രമേ നാം സ്വപ്നം കണ്ട ഇന്ത്യയെ യാഥാർത്ഥ്യമാക്കാൻ കഴിയൂ.

ഏവർക്കും വാർത്തകൾ ചാനലിന്റെ സ്വാതന്ത്യദിനാശംസകൾ …

admin

admin

Leave a Reply

Your email address will not be published. Required fields are marked *