കുഴൂർ വാദിക സാംസ്കാരിക വേദിയുടെ പത്താമത് നാടകരാവ് 2026 സെപ്റ്റംബർ 21 മുതൽ 27 വരെ തിയ്യതികളിൽ ഭരത് സലിം കുമാർ വേദിയിൽ (കുഴൂർ ഗവണ്മെൻ്റ് ഹൈസ്‌കൂൾ മൈതാനം) വെച്ച് നടക്കുന്നു.
നാടക രാവിന്റെ സംഘാടക സമിതി ഓഫീസിൻ്റേയും, പ്രവേശന പാസ് വിതരണത്തിന്റെയും ഉദ്ഘാടനം നടന്നു.കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ എസ് മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആൻസി വർഗ്ഗീസ്, പി എ ശിവൻ ,ബ്രഹ്മശ്രീ കാളത്തിമേക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട്, ടി എസ് പുഷ്പൻ, ,പി ആർ അജിത് കുമാർ, സുധ ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.കെ വി പ്രദീപ് കുമാർ സ്വാഗതവും പി കെ സോജൻ നന്ദിയും രേഖപ്പെടുത്തി.
വാദിക 10-ാം നാടക രാവ്
