കുഴൂരിന്റെ അഭിമാനമായി വിസ്മയ! 🌟✨
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (KEAM) എൻജിനീയറിങ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് (Rank 3) കൈവരിച്ച് കുഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൊച്ചുകടവിന്റെയും കീർത്തി വാനോളമുയർത്തിയ വിസ്മയ കെ ആറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🥳🎓
കോഴിപ്പിള്ളിൽ രാജീവിന്റെയും സുജയുടെയും മകളായ വിസ്മയ, കഠിനാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയുമാണ് ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. നാടിനാകെ മാതൃകയായ പ്രിയ മിടുക്കിക്ക് തുടർന്നുള്ള പഠനത്തിലും ജീവിതത്തിലും എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു! 💐❤️
കീം പരീക്ഷയിൽ ഒന്നാം റാങ്ക് അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജുവിന്. രണ്ടാം റാങ്ക് നേടിയത് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ധ്യാൻ തേജ്. മൂന്നാം റാങ്ക് തൃശൂർ എരവത്തൂർ സ്വദേശി കെ ആർ വിസ്മയക്ക്. ഫാർമസിയിൽ ഒന്നാം റാങ്ക് തൃശൂർ പോട്ട സ്വദേശി വിനായകൻ നാരായണന്. ഫാർമസിയിൽ രണ്ടാം റാങ്ക് തൃശൂർ ഒല്ലൂർ സ്വദേശി ജസ്സെ ജസ്റ്റിന്. മൂന്നാം റാങ്ക് നേടിയത് മലപ്പുറം സ്വദേശി ദിയ ഫാത്തിമ.
vaarthakal. in
