അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു.
വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുപറമ്പിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ മോഹനനെ ആന ആക്രമിക്കുകയായിരുന്നു. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് ഈ സംഭവം നാട്ടുകാരെ വല്ലാത്തൊരു ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
