SSLC RESULT ഇനി വാട്ട്സാപ്പിൽ എളുപ്പം അറിയാം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം.

കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ ഭവൻ ആരംഭിച്ച ഈ സേവനം ഉപയോഗിച്ച് ഏതൊരു സ്മാർട്ട്ഫോൺ ഉപഭോക്താവിനും വാട്ട്സ് ആപ്പ് വഴി SSLC ഫലം PDF ആയി ലഭ്യമാകും.

വാട്ട്സ് ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം:-

ഘട്ടം 1 – വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ
+91 91886 19958
സേവ് ചെയ്യുക.

ഘട്ടം 2 – ഈ നമ്പറിലേക്ക് “RESULT” എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക

ഘട്ടം 3 – ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ രജിസ്ടർ നമ്പർ (Reg. No) നൽകുക.

ഘട്ടം 4 – ജനന തീയതി (DoB) YYYY-MM-DD ഫോർമാറ്റിൽ നൽകുക. (ഉദാ: 2010-08-04).

ഘട്ടം 5 – വിശദമായ SSLC ഫലം PDF രൂപത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കും

• വാട്ട്സ്ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം.
• ഫലം PDF ആയി ലഭിക്കും — പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.
• ഫല പ്രഖ്യാപനത്തിനു ശേഷം 24×7 ഈ സേവനം ലഭ്യമാണ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *