കുഴൂർ പാറപ്പുറത്ത് ‘നക്ഷത്ര തടാകം 2026’: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുഴൂർ: പാറപ്പുറം പോളക്കുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 31 വരെ പാറപ്പുറത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് ‘നക്ഷത്ര തടാക’ത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവിയർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൂട്ടായ്മ പ്രസിഡന്റ് പി.ടി. സന്തോഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ കൊടിയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി വർഗീസ്, സുധീർ പി.എസ്.,കണ്ടംകുളത്തി വൈദ്യശാല എംഡി കെ.പി. വിൽസൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​കൂട്ടായ്മ സെക്രട്ടറി വർഗ്ഗീസ് മുക്കണ്ണിക്കൽ സ്വാഗതവും ജനറൽ കൺവീനർ ജിജോ ഭാവചിത്ര നന്ദിയും രേഖപ്പെടുത്തി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *